പാവപ്പെട്ടവരും ദുർബലരും ദൈവത്തെപ്പോലെ തന്നെ നാം പ്രാധാന്യം കൽപിക്കേണ്ടവരാണെന്നും അവരെ ചൂഷണം ചെയ്യുന്നത് വലിയ പാപമാണെന്നും ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. നവംബർ 16 ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“ദുർബലരെ ചൂഷണം ചെയ്യുന്നത് വലിയ പാപമാണ്. അത് സാഹോദര്യത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന ഗുരുതരമായ പാപമാണ്. സുവിശേഷത്തിന്റെ പുളിമാവാകാൻ വിളിക്കപ്പെട്ട യേശുവിന്റെ ശിഷ്യരായ നമ്മൾ ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുന്നതോടൊപ്പം ദരിദ്രരും ദുർബലരുമായവരെ വിലപ്പെട്ടവരായി കരുതണം” – പാപ്പ കുറിച്ചു.