പ്രാർഥനയാണ് ജീവിതത്തിന്റെ ചാലകശക്തി: ഫ്രാൻസിസ് പാപ്പ

പ്രാർഥനയാണ് നമ്മുടെ ജീവിതത്തിന്റെ ചാലകശക്തിയെന്ന് ഫ്രാൻസിസ് പാപ്പ. ക്രൈസ്തവജീവിതത്തിൽ പ്രാർഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും ദുർബലമായ മനുഷ്യജീവിതത്തിൽ പ്രാർഥന നൽകുന്ന ധൈര്യവും ശക്തിയും അടിവരയിട്ടുകൊണ്ടും ഫ്രാൻസിസ് പാപ്പ ജൂലൈ ഒന്നാം തീയതി സമൂഹമാധ്യമമായ എക്‌സിൽ (X) ഹ്രസ്വസന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“പ്രാർഥനയാണ് നമ്മുടെ ജീവിതത്തിന്റെ ചാലകശക്തി. ഇത് നമ്മുടെ പ്രശ്നങ്ങളിൽനിന്ന് വളരെ അകലെയുള്ള ഒരു അമൂർത്ത യാഥാർഥ്യമായിത്തോന്നാം. എന്നിരുന്നാലും പ്രാർഥന അത്യന്താപേക്ഷിതമാണ്. കാരണം, നമുക്കു സ്വന്തമായി ഒരുപാട് ദൂരം പോകാൻ കഴിയില്ല; നമ്മൾ സർവശക്തരല്ല. എന്നാൽ ശക്തരെന്ന് നാം നമ്മെപ്പറ്റി ചിന്തിക്കുമ്പോൾ ദയനീയമായി പരാജയപ്പെടുന്നു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.