എല്ലാ ദിവസവും ഗാസയിലെ ഹോളി ഫാമിലി ഇടവകയിലേക്ക് വിളിച്ച് പാപ്പ ഫോൺ സംഭാഷണം നടത്തും: കർദിനാൾ പിസബല്ല

ഗാസയിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫ്രാൻസിസ് പാപ്പ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലേക്ക് എല്ലാ ദിവസവും വിളിക്കുമെന്ന് കർദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഗാസയിലെ ഹോളി ഫാമിലി ചർച്ചിലെ കുട്ടികൾ ഫ്രാൻസിസ് മാർപാപ്പയെ ‘മുത്തച്ഛൻ’ എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാ ദിവസവും വൈകുന്നേരം ഏഴുമണിക്ക് മാർപാപ്പ വിളിക്കും. ചിലപ്പോൾ അര മിനിറ്റ്, 30 സെക്കൻഡ്, അല്ലെങ്കിൽ അതിലും കൂടുതൽ സമയം പാപ്പ സംസാരിക്കും. പാപ്പ ഇവിടുത്തെ കുട്ടികളുടെ മുത്തച്ഛനാണ്. മാർപാപ്പ വിളിക്കുകയാണെന്ന് ഇപ്പോൾ അവർക്കറിയാം” – ഡിസംബർ ആറിന് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ഇന്റർനാഷണൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ കർദിനാൾ പിസബെല്ല ​​മാധ്യമപ്രവർത്തകരോടു പറഞ്ഞു.

“ഫ്രാൻസിസ് പാപ്പയുടെ ഈ ഫോൺ സംഭാഷണം ഗാസയിലെ സമൂഹത്തിന് വളരെ വലിയ പിന്തുണയാണ് നൽകുന്നത്. മാനസികവും വൈകാരികവും ആത്മീയവുമായ ബലമാണ് അത്. ഈ ക്രിസ്തുമസിന് യുദ്ധവും മോശം സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും ഗാസയിലെ ഹോളി ഫാമിലി ഇടവക പ്രത്യേകമായി തയ്യാറെടുക്കുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.