![coup](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/coup.jpg?resize=696%2C435&ssl=1)
കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവരാൻ ഭയപ്പെടരുതെന്ന് യുവദമ്പതികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി രണ്ടിന് വത്തിക്കാനിൽ നൽകിയ സന്ദേശത്തിലാണ് മാർപാപ്പ യുവദമ്പതികളോട് ഇപ്രകാരം പറഞ്ഞത്.
ജീവിതം എന്ന ദാനത്തെ സ്വാഗതം ചെയ്യുന്ന നിരവധി കുടുംബങ്ങൾക്ക് പാപ്പ നന്ദി പ്രകാശിപ്പിച്ചു. കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവരുന്നതിൽ ഭയപ്പെടരുതെന്ന് യുവദമ്പതികളെ ഓർമിപ്പിച്ചതോടൊപ്പം മനുഷ്യജീവിതത്തിന്റെ മൗലികമായ മൂല്യത്തെക്കുറിച്ച് പാപ്പ സംസാരിച്ചു. “എല്ലാം നശിപ്പിക്കുന്ന, മനുഷ്യജീവനെ തന്നെ നാമവശേഷമാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന യുദ്ധത്തോട് എനിക്കുള്ള വിയോജിപ്പ് ഞാൻ ആവർത്തിക്കുന്നു. യുദ്ധം എപ്പോഴും പരാജയമാണെന്ന് മറക്കരുത്”- പാപ്പ കൂട്ടിച്ചേർത്തു.
ഈ ജൂബിലി വർഷത്തിൽ നിലവിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ചർച്ചകളിലൂടെ അതിനായി പരമാവധി പരിശ്രമിക്കണമെന്നും ക്രിസ്ത്യൻ നേതാക്കളോട് മാർപാപ്പ അഭ്യർഥിച്ചു. ഒപ്പം പീഡിതരായ ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാന്മാർ, സുഡാൻ, കീവ് എന്നിവിടങ്ങളിൽ സമാധാനത്തിനായി പ്രാർഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.