![Pope-tears-up-in-public-speaking-about-Ukraine](https://i0.wp.com/www.lifeday.in/wp-content/uploads/2022/12/Pope-tears-up-in-public-speaking-about-Ukraine-e1670561675222.jpg?resize=696%2C435&ssl=1)
ഉക്രൈൻ ജനതക്കു വേണ്ടി കണ്ണീർ വാർത്ത് ഫ്രാൻസിസ് പാപ്പാ. റോമിലെ പ്ലാസ ഡി എസ്പാനയിലെ അമലോത്ഭവ കന്യകയുടെ മുമ്പാകെ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ ആണ് ഉക്രൈന് വേണ്ടി പാപ്പാ നിറകണ്ണുകളോടെ ആയിരുന്നത്. ‘നാളുകളായി കർത്താവിനോട് ചോദിക്കുന്ന സമാധാനത്തിനു വേണ്ടി നമുക്ക് യാചിക്കാം’- പാപ്പാ ഉക്രേനിയൻ ജനതയോട് ആഹ്വാനം ചെയ്തു. ഈ വാക്കുകൾ പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ വികാരാധീനനായി നിന്നു. കുറച്ചു നിമിഷങ്ങൾ, പാപ്പാക്ക് പ്രാർത്ഥന തുടരുവാൻ കഴിഞ്ഞില്ല.
അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഉച്ച കഴിഞ്ഞാണ് ഫ്രാൻസിസ് മാർപാപ്പ മരിയ മേജർ ബസലിക്കയിലെ പരിശുദ്ധ അമ്മയുടെ രൂപത്തിനു മുൻപിൽ പ്രാർത്ഥിക്കാൻ എത്തിയത്. പ്രാർത്ഥനക്കു ശേഷം സ്പാനിഷ് എംബസിയുടെ വാതിലുകളിൽ നിന്ന് തന്നെ ശ്രദ്ധിക്കുന്ന നയതന്ത്രജ്ഞരെയും അവിടെ സന്നിഹിതരായിരുന്ന രോഗികളെയും മാധ്യമപ്രവർത്തകരെയും പാപ്പാ അഭിവാദ്യം ചെയ്യുകയും ചെയ്തു.
ഒരുകൂട്ടം മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ, ‘യുദ്ധം മനുഷ്യരാശിയുടെ വലിയ വേദനയും പരാജയവുമാണെന്ന്’ മാർപാപ്പ വെളിപ്പെടുത്തുകയും ഉക്രൈനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.