
പെസഹാ വ്യാഴാഴ്ച റോമിലെ റെജീന കൊയ്‌ലി ജയിലിൽ ഫ്രാൻസിസ് പാപ്പ അപ്രതീക്ഷിത സന്ദർശനം നടത്തി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തൊട്ടുമുമ്പായിരുന്നു പാപ്പയുടെ അപ്രഖ്യാപിത സന്ദർശനം.
വത്തിക്കാൻറെ കണക്കനുസരിച്ച്, ജയിൽ ചാപ്ലെയിൻസി സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലും മതബോധനത്തിലും പതിവായി പങ്കെടുക്കുന്ന ഏകദേശം 70 തടവുകാരുമായി പാപ്പ കൂടിക്കാഴ്ച നടത്തി. കാൽ കഴുകൽ ശുശ്രൂഷ നടത്താൻ പാപ്പയ്ക്ക് കഴിഞ്ഞില്ലെങ്കിലും, അവരുമായി അടുത്തിടപഴകാൻ താൻ ഇപ്പോഴും ആഗ്രഹിക്കുന്നുവെന്ന് തടവുകാരോട് പാപ്പ പറഞ്ഞു.
ഫ്രാൻസിസ് പാപ്പ തടവുകാരോടൊപ്പം പ്രാർത്ഥിക്കുകയും അവരെ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും ചെയ്തു. കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റ് നീണ്ടുനിന്നു.