യൂറോപ്പിനു പുറത്ത് കത്തോലിക്കാ സഭ ‘കൂടുതൽ സജീവമാണ്’: ഫ്രാൻസിസ് പാപ്പ

കത്തോലിക്കാ സഭ യൂറോപ്പിനു പുറത്ത് ‘കൂടുതൽ സജീവമാണ്’എന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. തന്റെ പൊന്തിഫിക്കേറ്റിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്‌ട്ര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമുള്ള ആദ്യത്തെ പൊതു സദസ്സിലാണ് മാർപ്പാപ്പ ഇപ്രകാരം പറഞ്ഞത്.

“യഥാർഥത്തിൽ, സഭ റോമിനേക്കാളും യൂറോപ്പിനേക്കാളും വളരെ വലുതാണ്. യൂറോപ്പിനു പുറത്ത് കത്തോലിക്കാ സഭ ‘കൂടുതൽ സജീവമാണ്,”പാപ്പ പറഞ്ഞു. സെപ്തംബർ രണ്ടു മുതൽ 13 വരെ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലെ അനുഭവങ്ങൾക്ക് മാർപാപ്പ ദൈവത്തോട് നന്ദി രേഖപ്പെടുത്തി. മുസ്ലീം ഭൂരിപക്ഷ രാജ്യവും ജനസംഖ്യയുടെ 3% മാത്രം കത്തോലിക്കരുമുള്ള ഇന്തോനേഷ്യയിൽ, ജീവിക്കാനും സുവിശേഷം കൈമാറാനും പ്രാപ്തമായ, സജീവവും ചലനാത്മകവുമായ ഒരു സഭയെ താൻ കണ്ടുമുട്ടിയതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

പൊതു സദസ്സിൽ സന്നിഹിതരായ രോഗികൾക്കും വയോധികർക്കും വികലാംഗർക്കും വേണ്ടിയും ഫ്രാൻസിസ് പാപ്പാ പ്രാർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.