പെറൂവിയൻ പ്രസിഡന്റിനെ വത്തിക്കാനിൽ സ്വീകരിച്ച് മാർപാപ്പ

പെറൂവിയൻ പ്രസിഡന്റ് ദിനാ ബൊലുവാർട്ട് സെഗാറയെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. ഏകദേശം 25 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ, നയതന്ത്രബന്ധങ്ങൾ, കുടിയേറ്റപ്രതിഭാസം, കാലാവസ്ഥാവ്യതിയാനം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.

“സെക്രട്ടേറിയേറ്റിലെ സൗഹാർദപരമായ ചർച്ചകളിൽ പെറുവും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നല്ല ബന്ധത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. ഇത് സഭയും രാജ്യവും തമ്മിലുള്ള നല്ല സഹകരണത്തിന് അടിവരയിടുന്നു. ധാർമ്മികമൂല്യങ്ങളുടെ ഉന്നമനം, പൊതുനന്മ, സംഭാഷണം, സാമൂഹികസമാധാനത്തിന്റെ നിർമ്മാണം എന്നിവ ചർച്ചയുടെ ഭാഗമായി” – പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിന്റെ സെക്രട്ടറിയായ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറുമായി കൂടിക്കാഴ്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.