ഈ വർഷം ദുഃഖവെള്ളിയാഴ്ചത്തെ കുരിശിന്റെ വഴിയിലെ ധ്യാനങ്ങൾ തയ്യാറാക്കുന്നത് മാർപാപ്പ

തുടർച്ചയായ രണ്ടാം വർഷവും ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിലെ ധ്യാനങ്ങൾ തയ്യാറാക്കുന്നത് മാർപാപ്പ തന്നെയാണ്. പരിശുദ്ധ പിതാവ് ദുഃഖവെള്ളി ദിനത്തിൽ നടക്കുന്ന കുരിശിന്റെ വഴിയിൽ ഈ വർഷവും പങ്കെടുക്കില്ലെന്നു വത്തിക്കാൻ അറിയിച്ചു. റോം രൂപതയുടെ പൊന്തിഫിക്കൽ വികാരിയായ കർദിനാൾ ബാൽദാസാരെ റെയ്‌നയായിരിക്കും ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴി നയിക്കുന്നത്.

2024-ൽ ഫ്രാൻസിസ് പാപ്പ തന്നെയാണ് കുരിശിന്റെ വഴിയുടെ ധ്യാനങ്ങൾ തയ്യാറാക്കിയത്. ഫ്രാൻസിസ് പാപ്പ ആദ്യമായിട്ടായിരുന്നു അവ എഴുതിയത്. ഏകദേശം 20 വർഷത്തിനുശേഷമാണ് ഒരു മാർപാപ്പ ഇത് തയാറാക്കുന്നത്. 2003-ൽ, ജോൺ പോൾ രണ്ടാമൻ കുരിശിന്റെ വഴിയിലെ ധ്യാനങ്ങൾ തയ്യാറാക്കിയിരുന്നു. കൊളോസിയത്തിലെ കുരിശിന്റെ വഴി ദുഃഖവെള്ളിയാഴ്ച വൈകുന്നേരം (രാത്രി 9 മണിക്ക് ശേഷം) നടക്കും.

പരിശുദ്ധ പിതാവ് തിരഞ്ഞെടുക്കുന്ന വ്യക്തിയോ ഒരു കൂട്ടം ആളുകളോ ആണ് ധ്യാനങ്ങൾ എല്ലാ വർഷവും എഴുതുന്നത്. ഉദാഹരണത്തിന്, തടവുകാർ, ലെബനനിലെ യുവാക്കൾ, വിവിധ ദൈവശാസ്ത്രജ്ഞർ, പുരോഹിതന്മാർ എന്നിവർ അവ എഴുതിയിട്ടുണ്ട്. കുടിയേറ്റക്കാർ, മുത്തശ്ശിമാർ, ദത്തെടുക്കപ്പെട്ടവർ, കുട്ടികളില്ലാത്തവർ തുടങ്ങി വിവിധ സാഹചര്യങ്ങളിലുള്ള കുടുംബങ്ങൾ 2022 ൽ ഈ ധ്യാനങ്ങൾ തയ്യാറാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.