ലോകമെമ്പാടുമുള്ള സംഘർഷമേഖലകളിൽ സമാധാനത്തിനായി പ്രാർഥിച്ച് മാർപാപ്പ

ലോകമെമ്പാടും സംഘർഷാവസ്ഥ നിലനിൽക്കുന്ന മേഖലകളിലെ സമാധാനത്തിനായി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി ഒൻപതിന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മാർപാപ്പയുടെ കാർമ്മികത്വത്തിൽ സൈനിക സേവനത്തിലുള്ളവർക്കായി അർപ്പിക്കപ്പെട്ട ജൂബിലി കുർബാനയുടെ സമാപനത്തിലാണ് മാർപാപ്പ സമാധാനത്തിനായി പ്രാർഥിച്ചത്.

“തങ്ങളുടെ രാജ്യത്തിന്റെ സൈനിക സേവനത്തിനായി സ്വയം സമർപ്പിക്കുന്നവർ ജനങ്ങളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഏജന്റുമാരായി മാറണം. ജീവിതത്തോടും സൃഷ്ടികളോടും ഉള്ള പവിത്രമായ ആദരവോടെ സ്വയം പ്രതിരോധത്തിനായി മാത്രമേ ആയുധം പ്രയോഗിക്കാവൂ. ഒരിക്കലും മറ്റു രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കരുത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ “ഗൗഡിയം എറ്റ് സ്പെസ്” ആധാരമാക്കി മാർപാപ്പ സായുധസേനാംഗങ്ങളെ അനുസ്മരിപ്പിച്ചു. ലോകമെമ്പാടും സൈനിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മാർപാപ്പ ആശംസകൾ നേരുകയും ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ, ഡി ആർ സി, സുഡാൻ എന്നീ സംഘർഷം മേഖലകളിൽ സമാധാനത്തിനായി പ്രാർഥിക്കുകയും ചെയ്തു.

സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥതയിൽ എല്ലാ പ്രാർഥനകളും സമർപ്പിച്ചുകൊണ്ടാണ് മാർപാപ്പ ദിവ്യബലി അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.