ദുരിതങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പാ

പ്രകൃതിദുരന്തങ്ങളും, സായുധസംഘർഷങ്ങളും, അവസാനമില്ലാതെ തുടരുന്ന നിരവധി യുദ്ധങ്ങളും മൂലം ലോകത്തിന്റെ വിവിധയിടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ സഹനങ്ങളിലൂടെ കടന്നുപോകുമ്പോൾ, അവർക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചും, അവരെ ചേർത്തുപിടിച്ചും ഫ്രാൻസിസ് പാപ്പാ. നവംബർ ആറിന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാ വേളയിലാണ് ദുരിതമനുഭവിക്കുന്ന മനുഷ്യരെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്‌തത്‌.

കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെയും, യുദ്ധം തുടരുന്ന ഗാസാ, ഇസ്രായേൽ എന്നിവിടങ്ങളെയും തന്റെ പ്രഭാഷണത്തിൽ പാപ്പ അനുസ്മരിച്ചു. ശക്തമായ ചുഴലിക്കൊടുങ്കാറ്റും അതേത്തുടർന്നുണ്ടായ പേമാരിയും പ്രളയവും നൂറ്റിയൻപതിൽപ്പരം ജീവനുകളെടുത്ത സ്പെയിനിലെ വലെൻസിയയുടെ കാര്യം ഫ്രാൻസിസ് പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. വലെൻസിയയുടെ പ്രത്യേക മദ്ധ്യസ്ഥയും, നിസ്സഹായരുടെ ആലംബമെന്ന പേരിൽ അറിയപെടുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്‌തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.