മിഷനറിമാരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മാർപാപ്പ

പരീക്ഷണങ്ങളുടെ നടുവിലും ക്രിസ്തുവിന്റെ പാത പിന്തുടരുന്ന മിഷനറിമാരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 19 ന് ആഘോഷിക്കുന്ന ആഗോള മിഷൻ ദിനത്തിനായി ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ച ലേഖയിലാണ് മാർപാപ്പ ഇപ്രകാരം രേഖപ്പെടുത്തിയത്.

‘ജനങ്ങൾക്കിടയിൽ പ്രത്യാശയുടെ മിഷനറിമാർ’ എന്ന പ്രമേയം ആഗോള മിഷൻ ദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തുകൊണ്ട് ഓരോ ക്രിസ്ത്യാനിയെയും സഭയെയും ക്രിസ്തുവിന്റെ പാത പിന്തുടരുന്ന സന്ദേശവാഹകരും പ്രത്യാശയുടെ വക്താക്കളുമാകാനുള്ള അടിസ്ഥാനവിളിയെക്കുറിച്ച് മാർപാപ്പ അനുസ്മരിപ്പിച്ചു.

“ഗദ്സെമനിയിലെയും കുരിശിലെയും വേദനയിൽ എന്നപോലെ നിരാശയിലേക്ക് നിപതിക്കാമായിരുന്ന നിർണായക നിമിഷങ്ങളിലൂടെ ക്രിസ്തു കടന്നുപോകുന്നു. പിതാവായ ദൈവത്തെ എല്ലാം ഭരമേല്പിച്ച ക്രിസ്തുവിനെപ്പോലെയാകാൻ അവിടുന്ന് മിഷനറിമാരെ വിളിക്കുന്നു. അതിനാൽ, ദൈവത്തിൽ നിന്ന് സ്വീകരിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകുന്ന എല്ലാവരുടെയും പരമോന്നത മാതൃകയാണ് ക്രിസ്തു”-  മാർപാപ്പ ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.