
മാനസാന്തരവും ക്ഷമയും കർത്താവ് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്ന തലോടലുകളും പാപികളായ നമ്മെ ആശ്ലേഷിക്കുന്ന സഭയുടെ കരങ്ങളും നമ്മുടെ ഭൗമിക തീർത്ഥാടനത്തിൽ നാം ഉപയോഗിക്കുന്ന കാലുകളുമാണെന്ന് ഫ്രാൻസിസ് പാപ്പ. 2025 പ്രത്യാശയുടെ ജൂബിലിവത്സരമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ കാരുണ്യത്തിൻറെ പ്രേഷിതരായ വൈദികർ മാർച്ച് 28-30 വരെ നടത്തുന്ന ജൂബിലതീർത്ഥാടനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് മാർപാപ്പയുടെ ഈ ഉദ്ബോധനങ്ങളുള്ളത്.
ലോകരക്ഷകനായ യേശുവിന്റെ സമാധാനത്തിന്റെ അരൂപിയുടെ ശക്തിയാൽ അവനെ അനുഗമിച്ചുകൊണ്ട് നാം ഒരുമിച്ച് സഞ്ചരിക്കാനുള്ള പാത അവ നമുക്ക് തുറന്നുതരുന്നുവെന്നും പാപ്പ ഉദ്ബോധിപ്പിക്കുന്നു. കുമ്പസാരിപ്പിക്കുക എന്ന ശുശ്രൂഷാവേളയിൽ ശ്രവണത്തിൽ ശ്രദ്ധാലുവായിരിക്കാനും, സ്വാഗതം ചെയ്യുന്നതിൽ സന്നദ്ധതയുള്ളവരായിരിക്കാനും, ജീവിത നവീകരിച്ച കർത്താവിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ അനുഗമിക്കുന്നതിൽ സ്ഥൈര്യം പുലർത്താനും പാപ്പാ പ്രചോദിപ്പിച്ചു.
ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാരുണ്യത്തിൻറെ പ്രേഷിത വൈദികർ ജൂബിലി തീർത്ഥാടനത്തിൽ സംബന്ധിക്കുന്നുണ്ട്.
കടപ്പാട്: വത്തിക്കാൻ ന്യൂസ്