ദൈവികസംരക്ഷണം ആവശ്യമില്ലാത്ത ഒരു ജോലിയുമില്ല: ഫ്രാൻസിസ് മാർപാപ്പ

ദൈവികസംരക്ഷണം ആവശ്യമില്ലാത്ത ഒരു ജോലിയുമില്ല എന്ന് ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. നവംബർ ഏഴിന് വത്തിക്കാനിൽ ഇറ്റാലിയൻ സൈനികരോടൊന്നിച്ചുള്ള സദസിൽവച്ചാണ് മാർപാപ്പ ഇക്കാര്യം അനുസ്മരിപ്പിച്ചത്. വി. ക്രിസ്റ്റ്ഫറിനെ തങ്ങളുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ എഴുപതാം വാർഷികാവസരത്തിലായിരുന്നു ഈ ഒത്തുചേരൽ.

വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽനിന്നു നടത്തിയ പ്രസംഗത്തിൽ, ഒരു വ്യക്തിയുടെ തൊഴിലിൽ ജീവൻ രക്ഷിക്കാനോ, അവരെ നഷ്ടപ്പെടാനോ ഉള്ള സാധ്യതയുണ്ടെങ്കിലും പിന്തുണയും സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നത് ധാർമികതയാണെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. ഏറ്റെടുക്കുന്ന ദൗത്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നതിന് അത്യന്താപേക്ഷിതമായ കൃപയ്ക്കായി സ്വർഗത്തോട് അപേക്ഷിക്കുന്നത് ആവശ്യമാണെന്നും പാപ്പ കൂട്ടിച്ചേർത്തു. ചുരുക്കത്തിൽ, നാം സർവശക്തരല്ലെന്നും എല്ലാം നമ്മുടെ കൈയിലല്ലെന്നും നമുക്ക് ദൈവികാനുഗ്രഹം വേണമെന്നും തിരിച്ചറിയുക എന്നാണ് അതിന്റെ അർഥമെന്നും പപ്പാ ഓർമപ്പെടുത്തി.

ഇറ്റാലിയൻ സൈനികരുടെ രക്ഷാധികാരിയെ പരാമർശിച്ചുകൊണ്ട്, ‘ക്രിസ്റ്റഫർ’ എന്നാൽ ‘ക്രിസ്തുവിനെ വഹിക്കുന്നവൻ’ എന്നും ഇക്കാരണത്താൽ അവർ ദിവസവും ജനങ്ങളെ സഹായിക്കാൻ സ്വയം പ്രതിജ്ഞാബദ്ധരാകുമ്പോൾ, അറിയാതെ, അവർ ഒരു പ്രത്യേക അർഥത്തിൽ ജീവിക്കുന്നു എന്നും പാപ്പ പറഞ്ഞു. സേവിക്കപ്പെടാനല്ല, സേവിക്കുകയാണ് ഈ ഭൂമിയിലൂടെ കടന്നുപോയ ക്രിസ്തുവിന്റെ ശൈലി എന്ന് പാപ്പ പറഞ്ഞു. ഒടുവിൽ, വി. ക്രിസ്റ്റഫറിന്റെ മാധ്യസ്ഥ്യം, സൈനികരെ നല്ല ലക്ഷ്യത്തോടെ ചേർത്തുനിർത്താൻ സഹായിക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ടാണ് പാപ്പ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.