![Pope,-meets,-new-Russian-ambassador,-Vatican](https://i0.wp.com/www.lifeday.in/wp-content/uploads/2023/09/Pope-meets-new-Russian-ambassador-Vatican.jpg?resize=696%2C435&ssl=1)
വത്തിക്കാനിൽ പുതുതായി നിയമിതനായ റഷ്യൻ അംബാസഡർ ഇവാൻ സോൾട്ടനോവ്സ്കിയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ. റഷ്യ-ഉക്രൈൻ യുദ്ധത്തിനിടയിൽ ഉക്രൈനിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യാൻ മാർപാപ്പയുടെ പ്രതിനിധി കർദിനാൾ മത്തിയോ സുപ്പി ബെയ്ജിംഗ് സന്ദർശിച്ച് ദിവസങ്ങൾക്കുശേഷമാണ് സോൾട്ടനോവ്സ്കിയുടെ ഈ കൂടിക്കാഴ്ച.
“പരമ്പരാഗതമായി പരസ്പരബഹുമാനത്തെ അടിസ്ഥാനമാക്കി വിശുദ്ധ സിംഹാസനവുമായി സത്യസന്ധവും തുറന്നതുമായ സംഭാഷണം തുടരാൻ ഞങ്ങൾ തീരുമാനിച്ചു” – സോൾട്ടനോവ്സ്കി പറയുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ സമാധാനദൂതനായി സേവനമനുഷ്ഠിക്കുമ്പോൾ, റഷ്യയും ഉക്രൈനും തമ്മിലുള്ള സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടും നിരവധി നയതന്ത്രസന്ദർശനങ്ങൾ കർദിനാൾ സുപ്പി നടത്തിയിട്ടുണ്ട്.