
യഹൂദ വിരുദ്ധതയ്‌ക്കെതിരെ പോരാടുന്നതിൽ കത്തോലിക്കർക്ക് മാതൃകയാണ് വി. ജോൺ പോൾ രണ്ടാമൻ പാപ്പയെന്ന് വെളിപ്പെടുത്തി പാപ്പയുടെ ഔദ്യോഗിക ജീവചരിത്രകാരൻ ജോർജ് വീഗൽ. മാർച്ച് പത്തിന് ‘കത്തോലിക്കരും ആന്റിസെമിറ്റിസവും – ഭൂതകാലത്തെ അഭിമുഖീകരിക്കൽ, ഭാവിയെ രൂപപ്പെടുത്തൽ’ എന്ന സമ്മേളനത്തിൽ സംസാരിക്കവെയാണ് വീഗൽ ഇപ്രകാരം വെളിപ്പെടുത്തിയത്.
“നാസി അധിനിവേശ പോളണ്ടിൽ താമസിക്കുന്നത് കരോൾ വോയ്റ്റിവയുടെ ജീവിതത്തിലെ രൂപീകരണാനുഭവമായിരുന്നു. അത് ഭാവിയിൽ മാർപാപ്പ ആയശേഷം മനുഷ്യാന്തസ്സ് സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത അദ്ദേഹത്തിൽ രൂപപ്പെടുത്തി. ക്രാക്കോവിനു പുറത്തുള്ള ഒരു ചെറിയ പട്ടണത്തിൽ വളർന്ന കരോൾ വോയ്റ്റിവയ്ക്ക് ധാരാളം ജൂത സുഹൃത്തുക്കളുണ്ടായിരുന്നു. ഒരു ജൂതകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ജീവിതകാലം മുഴുവൻ അവരിൽ ചിലരുമായി അദ്ദേഹം സൗഹൃദം പുലർത്തിയിരുന്നു” – വീഗൽ വെളിപ്പെടുത്തി.
ഫിലോസ് കാത്തലിക് സ്പോൺസർ ചെയ്ത ഈ പരിപാടി വാഷിംഗ്ടൺ ഡി സി യിലെ കാത്തലിക് ഇൻഫർമേഷൻ സെന്ററിലാണ് നടന്നത്. ഫിലോസ് കാത്തലിക്, മിഡിൽ ഈസ്റ്റിലെ ബഹുസ്വരതയ്ക്കും ഇസ്രായേലിന്റെ സമാധാനപരമായ നിലനിൽപിനും വേണ്ടി വാദിക്കുന്ന ഒരു എക്യുമെനിക്കൽ ക്രിസ്ത്യൻ ലാഭേച്ഛയില്ലാത്ത സംഘടനയായ ഫിലോസ് പ്രോജക്റ്റിന്റെ ഒരു ശാഖയാണ്.