ലോക ഭക്ഷ്യ ദിനം: ഭക്ഷണ ശൃംഖലയിൽ ഏറ്റവും ഒടുവിൽ നിൽക്കുന്നവരെ ശ്രദ്ധിക്കാൻ നേതാക്കളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

ഭക്ഷ്യ ശൃംഖലയുടെ ഏറ്റവും അറ്റത്തുള്ള ചെറുകിട കർഷകരെയും കുടുംബങ്ങളെയും കൂടുതൽ പരിഗണിക്കണമെന്ന് ആഗോള നേതാക്കളെ പ്രേരിപ്പിക്കുന്ന ശക്തമായ സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ ലോക ഭക്ഷ്യദിനം ആചരിച്ചു. എല്ലാവർക്കും പോഷകസമൃദ്ധവും താങ്ങാനാവുന്നതുമായ നിരക്കിൽ ഭക്ഷണം ലഭ്യമാണെന്ന് ഉറപ്പാക്കാൻ ഐക്യദാർഢ്യം, നീതി, ഭക്ഷ്യ സമ്പ്രദായങ്ങളുടെ പരിവർത്തനം എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആയുധങ്ങൾക്കും പ്രതിരോധത്തിനായി വൻതോതിൽ പണം ചെലവഴിക്കുന്നതിനെതിരെയും മാർപാപ്പ സംസാരിച്ചു. ഈ തുകകൾ പട്ടിണിയെ ചെറുക്കാനും ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പിന്തുണ നൽകാനും മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് പാപ്പ നിർദ്ദേശിച്ചു. “യുദ്ധം മനുഷ്യരാശിയിലെ ഏറ്റവും മോശമായത് പുറത്തുകൊണ്ടുവരുന്നു:സ്വാർഥത അക്രമം, സത്യസന്ധതയില്ലായ്മ,” അദ്ദേഹം പ്രസ്താവിച്ചു, അതുകൊണ്ടു തന്നെ തങ്ങളുടെ മുൻഗണനകളിൽ മാറ്റം വരുത്താൻ പാപ്പ” ലോക നേതാക്കളോട് ആഹ്വാനം ചെയ്തു.

പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാനുള്ള സഭയുടെ സമർപ്പണത്തെക്കുറിച്ചും പാപ്പ പറഞ്ഞു. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ആഗോള സംരംഭങ്ങൾക്കും പാപ്പ പിന്തുണ അറിയിച്ചു. “എല്ലാവർക്കും ആവശ്യത്തിന് അളവിലും ഗുണമേന്മയിലും ഭക്ഷണം ലഭിക്കുന്നതിന് സഭ ദൃഢമായി സംഭാവന ചെയ്യുന്നത് തുടരും,” പാപ്പ ഉറപ്പു നൽകി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.