ഡിസംബർ 15 ന് ഫ്രാൻസിസ് പാപ്പ കോർസിക്ക ദ്വീപ് സന്ദർശിക്കും

ഡിസംബർ 15 ഞായറാഴ്ച, ഫ്രാൻസിസ് പാപ്പ ഫ്രാൻസിലെ കോർസിക്ക ദ്വീപ് സന്ദർശിക്കും. മാർപാപ്പയുടെ 47-ാമത് അപ്പസ്തോലിക യാത്രയിൽ മെഡിറ്ററേനിയൻ ദ്വീപിലെ വൈദികരുമായും വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തും. കോർസിക്കയുടെ തലസ്ഥാനമായ അജാസിയോയിൽ ആദ്യമായിട്ടാണ് ഒരു മാർപാപ്പ സന്ദർശനം നടത്തുന്നത്.

നെപ്പോളിയന്റെ ജന്മസ്ഥലമായ കോർസിക്കയിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയിൽ മനുഷ്യനിർമിത പാരിസ്ഥിതിക പ്രതിസന്ധികളാൽ വംശനാശഭീഷണി നേരിടുന്ന കടൽത്തീരങ്ങളും പർവതങ്ങളുമുള്ള ഈ ദ്വീപിലെ മനുഷ്യനിർമിത പ്രകൃതിദുരന്തങ്ങളും ചർച്ചാവിഷയമായേക്കും.

ഫ്രാൻസിസ് മാർപാപ്പയുടെ 47-ാമത് അപ്പോസ്തോലിക യാത്ര പന്ത്രണ്ടു മണിക്കൂറിൽ താഴെയുള്ള ഒരു ചെറിയ യാത്രയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഏകദേശം നാൽപതു മിനിറ്റോളം മാർപാപ്പ കൂടിക്കാഴ്ച നടത്തും. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയാകുന്നതിനുമുൻപ് 1952 ൽ പാരീസിൽ ന്യൂൺഷ്യോ ആയി ദ്വീപ് സന്ദർശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.