ജീവിതപങ്കാളിയോട് തുറന്ന സമീപനം അനിവാര്യം: ദമ്പതികളോട് ഫ്രാൻസിസ് പാപ്പ

കുട്ടികൾ ഉണ്ടാകട്ടെ! ജീവിതപങ്കാളിയോട് തുറന്ന സമീപനം അനിവാര്യമെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒക്ടോബർ ആറിന് ആഞ്ചലൂസ് പ്രാർഥനയ്ക്കുമുമ്പായി ദമ്പതികൾക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശമായിരുന്നു ഇത്.

‘ഈ ഞായറാഴ്ചത്തെ സുവിശേഷത്തിൽ (മർക്കോ.10:-2-16) യേശു നമ്മോട് ദാമ്പത്യസ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നു. സ്ത്രീകളും പുരുഷന്മാരും അന്തസ്സിൽ തുല്യരും വൈവിധ്യത്തിൽ പരസ്പര പൂരകവുമായിരിക്കണമെന്ന് സ്രഷ്ടാവ് ആഗ്രഹിക്കുന്നുവെന്ന് യേശു അവരെ ഓർമ്മിപ്പിക്കുന്നു. ഭാര്യാഭർത്താക്കന്മാരുടെ പ്രതിബദ്ധത പൂർണ്ണവും മുഴുവനായി നൽകുന്നതും ആയിരിക്കേണ്ടതിന്റെ ആവശ്യകത കർത്താവ് എടുത്തുകാണിക്കുന്നു” – മാർപാപ്പ കൂട്ടിച്ചേർത്തു.

തുടർന്ന് ഫ്രാൻസിസ് പാപ്പ ദൈവം നിങ്ങളോട് കല്പ്പിക്കുന്ന ജീവിതത്തോട് തുറവിയുള്ളവരായിരിക്കാൻ ദമ്പതികളെ പ്രോത്സാഹിപ്പിച്ചു. കൂടുതൽ കുട്ടികൾ ഉണ്ടാകട്ടെ എന്നും പാപ്പ ആഹ്വാനംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.