ഫ്രാൻസിസ് പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ ജനുവരിയിൽ പ്രസിദ്ധീകരിക്കും

2025 ജനുവരിയിൽ, ഫ്രാൻസിസ് പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പ്രസിദ്ധീകരിക്കും. ഇതോടെ മാർപാപ്പയായിരിക്കുമ്പോൾ തന്നെ ആത്മകഥ എഴുതിയ ആദ്യത്തെ മാർപാപ്പയായി ഫ്രാൻസിസ് പാപ്പ മാറും.

‘റാൻഡം ഹൗസ്’ ആണ് ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. പ്രസാധകന്റെ അഭിപ്രായത്തിൽ, പാപ്പയുടെ മരണശേഷം ഈ ആത്മകഥ പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എങ്കിലും, 2025 ജൂബിലി വർഷത്തോടനുബന്ധിച്ച് ജനുവരിയിൽ പ്രസിദ്ധീകരിക്കാൻ മാർപ്പാപ്പ തീരുമാനിക്കുകയായിരുന്നു.

2019 മാർച്ചിൽ ആണ് പരിശുദ്ധ പിതാവ് തന്റെ ആത്മകഥ എഴുതുവാൻ ആരംഭിച്ചത്. ഇത് 2025 ജനുവരി 14-ന് 80-ലധികം രാജ്യങ്ങളിൽ ലഭ്യമാകും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.