അടുത്തയാഴ്ച മുതൽ, മാർപാപ്പയുടെ പൊതുസദസ്സുകളിൽ ഒമ്പതാമത്തെ ഔദ്യോഗിക ഭാഷയായി ചൈനീസ് ചേർക്കുമെന്നു വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. നവംബർ 27 ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ പൊതുസദസ്സിനിടെയാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.
മാർപാപ്പയുടെ പൊതുസദസ്സിന്റെ പ്രധാന ഭാഗങ്ങൾ – തിരുവെഴുത്തുകൾ, മാർപാപ്പയുടെ പ്രസംഗത്തിന്റെ സംഗ്രഹങ്ങൾ, ആശംസകൾ എന്നിവ ഉൾപ്പെടെ – എട്ടു ഭാഷകളിൽ ഇതുവരെ വിവർത്തനം ചെയ്യുന്നുണ്ട്. ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, പോർച്ചുഗീസ്, പോളിഷ്, അറബിക് എന്നീ ഭാഷകളിലാണ് നിലവിൽ വിവർത്തനം ഉള്ളത്. ഇതോടൊപ്പമാണ് ഇനി ചൈനീസ് ഭാഷയിലും വിവർത്തനം ഉള്ളത്.
ലോകമെമ്പാടുമുള്ള തീർഥാടകർക്ക് മാർപാപ്പ പഠിപ്പിക്കലുകൾ പ്രാപ്യമാക്കാൻ ഈ വിവർത്തനങ്ങൾ സഹായിക്കുന്നു. വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് അല്ലെങ്കിൽ വത്തിക്കാൻ ന്യൂസിലെ സ്റ്റാഫ് അംഗങ്ങളാണ് അവ സാധാരണയായി വിവർത്തനം ചെയ്യുന്നത്.
സ്പാനിഷിനും ഇംഗ്ലീഷിനും മുന്നിൽ ഒരു ബില്യൺ ആളുകൾ സംസാരിക്കുന്ന ഭാഷയായി മാൻഡറിൻ ചൈനീസ്, കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള 1.3 ബില്ല്യണിലധികം ആളുകൾ മൊത്തത്തിൽ മന്ദാരിൻ, വു, ഹക്ക എന്നിവയും മറ്റുള്ളവയും ഉൾപ്പെടെയുള്ള ചൈനീസ് ഭാഷയുടെ വകഭേദങ്ങൾ ഉപയോഗിക്കുന്നു. വത്തിക്കാൻ – ചൈന ബന്ധത്തിലെ സങ്കീർണ്ണമായ നിമിഷത്തിലാണ് മാൻഡറിൻ ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്യാനുള്ള മാർപാപ്പയുടെ തീരുമാനം.