രോഗാവസ്ഥയിലും ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ

രോഗാവസ്ഥയിലും ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള സന്ദേശം ലോകത്തെ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ട് 16 ദിവസം പിന്നിടുന്ന മാർച്ച് രണ്ടാം തീയതിയാണ് മാർപാപ്പയുടെ സന്ദേശം എക്സിലൂടെ പങ്കുവച്ചത്.

“ക്ലേശങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്ന നിരവധി രോഗികളുടെ ആത്മാവിന്റെയും ശരീരത്തിന്റെയും അവസ്ഥകളിൽ പങ്കുചേരാൻ ദൈവം എനിക്ക് അവസരം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു” മാർപാപ്പ സന്ദേശത്തിൽ കുറിച്ചു. മാർപാപ്പയെ ശുശ്രൂഷിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള നന്ദിയും മാർപാപ്പയ്ക്ക് വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടുമുള്ള കൃതജ്ഞതയും സന്ദേശത്തിൽ മാർപാപ്പ വ്യക്തമാക്കിയിരുന്നു.

“ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നിരവധി വിശ്വാസികളുടെ ഹൃദയത്തിൽ നിന്ന് കർത്താവിനോട് എനിക്കുവേണ്ടി അർപ്പിച്ച പ്രാർഥനകൾക്ക് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു: നിങ്ങളുടെ വാത്സല്യവും അടുപ്പവും ഞാൻ അനുഭവിക്കുന്നു, ഈ പ്രത്യേക നിമിഷത്തിൽ, ദൈവജനം മുഴുവനും എന്നെ പിന്തുണയ്ക്കുന്നു എന്നതിൽ ഞാൻ സന്തോഷിക്കുന്നു. എല്ലാവർക്കും നന്ദി!” മാർപാപ്പ സന്ദേശത്തിൽ പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.