എല്ലാ മാസവും ഫ്രാൻസിസ് മാർപാപ്പ ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഒരു പ്രത്യേക നിയോഗത്തിനായി പ്രാർഥിക്കാൻ ആവശ്യപ്പെടാറുണ്ട്. 2025 ലെ, ഫ്രാൻസിസ് പാപ്പയുടെ എല്ലാ മാസത്തെയും പ്രത്യേക പ്രാർഥനാ നിയോഗങ്ങൾ ചുവടെ ചേർക്കുന്നു:
ജനുവരി – വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി.
ഫെബ്രുവരി – പൗരോഹിത്യ, സമർപ്പണജീവിതത്തിലേക്ക് ദൈവവിളികൾ ലഭിക്കുന്നതിനായി.
മാർച്ച് – പ്രതിസന്ധിയിലായ കുടുംബങ്ങൾക്കുവേണ്ടി.
ഏപ്രിൽ – പുതിയ സാങ്കേതികവിദ്യകളുടെ നല്ല ഉപയോഗത്തിനായി.
മെയ് – ജോലിസാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുവേണ്ടി.
ജൂൺ – ലോകത്തോട് കൂടുതൽ അനുകമ്പയിൽ വളരാൻ.
ജൂലൈ – വിവേചനത്തോടെയുള്ള രൂപീകരണത്തിന്.
ഓഗസ്റ്റ് – പൊതുവായ സഹവർത്തിത്വത്തിനുവേണ്ടി.
സെപ്റ്റംബർ: എല്ലാ സൃഷ്ടികളുമായുള്ള നമ്മുടെ നല്ല ബന്ധത്തിനുവേണ്ടി.
ഒക്ടോബർ: വിവിധ മതപാരമ്പര്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്.
നവംബർ: ആത്മഹത്യ തടയുന്നതിനുവേണ്ടി.
ഡിസംബർ: സംഘർഷ സാഹചര്യങ്ങളിലുള്ള ക്രിസ്ത്യാനികൾക്കുവേണ്ടി.