വിമാനദുരന്തത്തിൽ ട്രംപിന് അനുശോചന സന്ദേശം അയച്ച് ഫ്രാൻസിസ് പാപ്പ

വാഷിംഗ്‌ടണിന് അടുത്തുള്ള റീഗൻ വിമാനത്താവളത്തിനുസമീപം അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം സൈനികരുടെ ബ്ലാക്ക് ഹോക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരിച്ചു. ഈ വേളയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് അനുശോചന സന്ദേശം അറിയിച്ച്‌ ഫ്രാൻസിസ് മാർപാപ്പ.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിസംബോധന ചെയ്ത സന്ദേശത്തിലാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ അനുശോചനവും പ്രാർഥനയും അറിയിച്ചത്. “റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിനു സമീപം ഉണ്ടായ അപകടത്തിൽ ഈ ദുരന്തം ബാധിച്ച എല്ലാവരോടും ഞാൻ എന്റെ ആത്മീയ അടുപ്പം പ്രകടിപ്പിക്കുന്നു. മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങൾക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അർപ്പിക്കുന്നു”- പാപ്പ അനുശോചന സന്ദേശത്തിൽ കുറിച്ചു.

വിമാനത്തിലുണ്ടായിരുന്ന 64 പേരും ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് സൈനികരും അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.