മെക്സിക്കോയിലെ ചിയാപാസിൽ കൊല്ലപ്പെട്ട ഫാ. മാർസെലോ പെരെസിനെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ. ‘സുവിശേഷത്തിന്റെയും വിശ്വസ്തരായ ദൈവജനത്തിന്റെയും തീക്ഷ്ണദാസനായ വൈദികൻ’ എന്നാണ് ആഞ്ചലൂസ് പ്രാർഥനയ്ക്കുശേഷം കൊല്ലപ്പെട്ട വൈദികനെക്കുറിച്ചു പാപ്പ പറഞ്ഞത്.
“കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ട ഫാ. മാർസെലോ പെരെസിന്റെ മരണത്തിൽ അനുശോചിക്കുന്നു. മെക്സിക്കൻ സംസ്ഥാനമായ ചിയാപാസിലെ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിലെ പ്രിയപ്പെട്ട വിശ്വാസികളെയും പ്രത്യേകം അനുസ്മരിക്കുന്നു” – പാപ്പ കൂട്ടിച്ചേർത്തു.
വിശുദ്ധ കുർബാന അർപ്പിച്ചശേഷം പുറത്തിറങ്ങിയ ഫാ. മാർസെലോയെ രണ്ടുപേർ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.