2025 ലെ ജൂബിലി വർഷത്തിലേക്കായി പ്രതീക്ഷയുടെ ചട്ടക്കൂടിനുള്ളിൽ നിന്നെഴുതിയ കുടുംബം, കുടിയേറ്റം, കാലാവസ്ഥാ പ്രതിസന്ധി, പുതിയ സാങ്കേതികവിദ്യകൾ, സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന, ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങും. ഇറ്റലി, സ്‌പെയിൻ, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നവംബർ 19 ന് പുസ്തകം ലഭ്യമാകും.
ഉക്രൈനിലെ യുദ്ധത്തെ സൂചിപ്പിച്ചുകൊണ്ട്, യൂറോപ്പിലെ അഭയാർഥികളുടെ സ്വീകരണത്തെ അദ്ദേഹം പ്രശംസിക്കുകയും ഗാസയിലെ ഗുരുതരമായ സാഹചര്യത്തെ പരാമർശിക്കുകയും ചെയ്തു. ‘സാമ്പത്തിക കൊളോണിയലിസത്തെ’ അപലപിക്കുകയും ‘നല്ല രാഷ്ട്രീയം പ്രയോഗിക്കാൻ’ ഭരണാധികാരികളോട് ആഹ്വാനം ചെയ്യുകയും ‘സുതാര്യവും സത്യസന്ധവുമായ രീതിയിൽ മറ്റുള്ളവരെ സേവിക്കാനും, പ്രത്യേകിച്ച് ഏറ്റവും ദുർബലരായവരിലേക്ക് ദൃഷ്ടിയൂന്നാനും പാപ്പയുടെ ഈ പുസ്തകം നമ്മെ ക്ഷണിക്കുന്നു.
കൂടുതൽ നീതിപൂർവകവും പരിസ്ഥിതിസൗഹൃദവുമായ ലോകം കൈവരിക്കുന്നതിന് യുവാക്കൾ നടത്തുന്ന സംരംഭങ്ങളെ പ്രശംസിക്കുന്നതിനിടയിൽ, പൊതുഭവനത്തിന്റെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി തലമുറകൾ തമ്മിലുള്ള സംവാദത്തിൽ പരിശുദ്ധ പിതാവ് തന്റെ പ്രതീക്ഷ അർപ്പിക്കുന്നു. സ്വന്തം ചരിത്രം അറിയാത്തവൻ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, സുസ്ഥിരമായ ജീവിതശൈലികൾ സ്വീകരിക്കാനും സാങ്കേതികവിദ്യകളുടെ ധാർമിക സ്വാധീനത്തെ പ്രതിഫലിപ്പിക്കാനും ഭൂമിയുടെ നിലവിളിയോട് പ്രതികരിക്കാനും പാപ്പ തന്റെ പുസ്തകത്തിലൂടെ ആവശ്യപ്പെടുന്നു.
പ്രത്യാശയുടെ തീർഥാടകരാകാനുള്ള ക്ഷണത്തോടെ ഫ്രാൻസിസ് മാർപാപ്പ തന്റെ പുസ്തകത്തിൽനിന്നുള്ള ഈ ഉദ്ധരണി ഉപസംഹരിക്കുന്നു. തീർഥാടകരുടെ പാത ഒരു വ്യക്തിഗത സംഭവമല്ല, മറിച്ച് ഒരു സമൂഹപരിപാടിയാണെന്നും സാന്നിധ്യത്തിന്റെ ഉറപ്പും പ്രത്യാശയുടെ സുരക്ഷിതത്വവും എല്ലായ്‌പ്പോഴും നമുക്ക് പ്രദാനം ചെയ്യുന്ന കുരിശിന്റെനേരെ കൂടുതൽ ചായ്‌വോടെ ആയിരിക്കാനും പാപ്പാ ആഹ്വാനം ചെയുന്നു.