ബെൽജിയം, ലക്സംബർഗ് സന്ദർശനം: പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കാൻ പാപ്പ മേരി മേജർ ബസിലിക്കയിലെത്തി

സെപ്തംബർ 26 മുതൽ 29 വരെ ബെൽജിയത്തിലേക്കും ലക്സംബർഗിലേക്കും നടത്തുന്ന അപ്പസ്തോലിക യാത്രയെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാൻ ഫ്രാൻസിസ് പാപ്പ     മേരി മേജർ ബസിലിക്കയിൽ എത്തി. സെപ്റ്റംബർ 25 ന് പരിശുദ്ധ അമ്മയുടെ സന്നിധിയിലെത്തി ഫ്രാൻസിസ് പാപ്പ പ്രാർഥിച്ചു.

“പാപ്പ പതിവുപോലെ, ഔവർ ലേഡി സാലസ് പോപ്പുലി റൊമാനിയുടെ [റോമൻ ജനതയുടെ സംരക്ഷക] ഐക്കണിന്റെ മുമ്പാകെ പ്രാർഥനയിൽ മുഴുകി. ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കുമുള്ള തന്റെ അപ്പസ്തോലിക യാത്ര പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു. പ്രാർഥനയ്ക് ശേഷം പാപ്പാ വത്തിക്കാനിലേക്ക് മടങ്ങി.” പരിശുദ്ധ സിംഹാസനം അറിയിച്ചു. അപ്പസ്തോലിക യാത്ര ആരംഭിക്കുന്നതിന് മുമ്പും ശേഷവും ഈ മരിയൻ ഐക്കണിന് മുന്നിൽ പ്രാർഥിക്കുന്ന പതിവ് മാർപാപ്പയ്ക്കുണ്ട്.

സമാധാനം, കുടിയേറ്റം, കാലാവസ്ഥാ അടിയന്തരാവസ്ഥ, യുവജനങ്ങളുടെ ഭാവി എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെ ഫ്രാൻസിസ് പാപ്പ ഈ യാത്രയിൽ അഭിസംബോധന ചെയ്യും. 1425-ൽ സ്ഥാപിതമായ കത്തോലിക്കാ യൂണിവേഴ്സിറ്റിയായ ലൂവെയ്ൻന്റെ 600-ാം വാർഷികം ആഘോഷത്തിൽ പങ്കെടുക്കുകയാണ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയുടെ ഒരു ലക്‌ഷ്യം. ല്യൂവെനിലെ വിദ്യാർഥികളുമായും അക്കാദമിക് സമൂഹവുമായും പാപ്പ കൂടിക്കാഴ്ച നടത്തും. ബ്രസൽസിലെ കിംഗ് ബൗഡൂയിൻ സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കിടെ അന്ന ഡി ജീസസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.