അന്താരാഷ്ട്ര മറവിരോഗദിനമായ, സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി, രോഗബാധിതർക്ക് തന്റെ പ്രാർഥനകളും സാമീപ്യവും അറിയിച്ച് ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ, മറവിരോഗം മൂലം ക്ലേശിക്കുന്നവർക്ക് തന്റെ പിന്തുണ അറിയിച്ചത്.
“അന്താരാഷ്ട്ര മറവിരോഗദിനത്തിൽ, ഈ രോഗം ബാധിച്ച എല്ലാ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും അവരെ പരിപാലിക്കുന്നവർക്കുംവേണ്ടി നമുക്ക് ഒരുമിച്ചു പ്രാർഥിക്കാം”- പാപ്പാ കുറിച്ചു. അന്താരാഷ്ട്ര മറവിരോഗദിനമായ, സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി രോഗബാധിതരായ സഹോദരങ്ങൾക്കും സങ്കടകരമായ ഈ അവസ്ഥയിൽ വിഷമമനുഭവിക്കുന്ന കുടുംബാംഗങ്ങൾക്കും അവരെ പരിപാലിക്കുന്ന സഹോദരങ്ങൾക്കും ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർഥനാപൂർവമായ സാമീപ്യം ഉറപ്പുനൽകി.