ഫ്രാൻസിസ് പാപ്പായുടെ സെപ്റ്റംബർ മാസത്തെ പ്രാർഥനാ നിയോഗം

സെപ്റ്റംബർ മാസത്തിൽ, വീടില്ലാത്തവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുംവേണ്ടി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. മാർപാപ്പയുടെ ലോക പ്രാർഥനാശൃംഖലയിലൂടെ പ്രക്ഷേപണം ചെയ്ത വീഡിയോയിലാണ് ഇപ്രകാരം ഓർമ്മിപ്പിച്ചിരിക്കുന്നത്.

“സമൂഹത്തിന്റെ അതിരുകളിൽ, മനുഷ്യത്വരഹിതമായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകൾ മറക്കപ്പെടരുത്. തെരുവിൽ മരിക്കുന്ന ഭവനരഹിതനായ ഒരാൾ ഇന്റർനെറ്റ് സെർച്ച് എഞ്ചിനുകളുടെ ആദ്യപേജിലോ, വാർത്തകളിലോ പ്രത്യക്ഷപ്പെടില്ല. നമുക്ക് എങ്ങനെയാണ് ഈ നിസ്സംഗതയിലെത്താൻ കഴിഞ്ഞത്?” പാപ്പാ ചോദിക്കുന്നു.

ദാരിദ്ര്യം, ആശ്രിതത്വം, മാനസികരോഗം അല്ലെങ്കിൽ വൈകല്യം എന്നിവയാൽ സമൂഹത്തിൽനിന്നും പുറന്തള്ളപ്പെടാതിരിക്കാൻ നമുക്ക് പരിശ്രമിക്കാമെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.