വത്തിക്കാൻ രേഖകൾ റോമൻ മേജർ സെമിനാരിയിലേക്കു മാറ്റാൻ ഉത്തരവിട്ട് ഫ്രാൻസിസ് പാപ്പ

അപ്പസ്‌തോലിക് ലൈബ്രറിയുടെയും വത്തിക്കാൻ അപ്പസ്‌തോലിക് ആർക്കൈവ്‌സിന്റെയും രേഖകളുടെ ഒരു ഭാഗം പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയുടെ ആസ്ഥാനത്തേക്കു മാറ്റാൻ ഉത്തരവിട്ട് ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 29 ന് ഒപ്പിട്ടതും നവംബർ 12 നു പ്രസിദ്ധീകരിച്ചതുമായ ഒരു പുതിയ രേഖയിലൂടെ, രണ്ട് സ്ഥാപനങ്ങളും സൂക്ഷിച്ചിരിക്കുന്ന ആർക്കൈവുകളുടെ ഒരു ഭാഗം മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് വെളിപ്പെടുത്തിയത്.

വികസനത്തിനും വ്യാപനത്തിനുമുള്ള പ്രതിബദ്ധതയ്‌ക്കൊപ്പം സർക്കാരുമായി ബന്ധപ്പെട്ട സാർവത്രികസഭയുടെ പ്രവർത്തനങ്ങളും രേഖകളും സംരക്ഷിക്കുന്നതിനുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള കരുതലാണ് വത്തിക്കാൻ ആർക്കൈവ്‌സിന്റെയും വത്തിക്കാൻ ലൈബ്രറിയുടെയും പ്രവർത്തനത്തിന്റെ സവിശേഷതയെന്ന് പാപ്പ അനുസ്മരിച്ചു. ഇക്കാരണത്താൽ, സ്ഥലങ്ങൾ വിപുലീകരിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഉത്തരവിട്ടു.

സാൻ ജുവാൻ ഡി ലെട്രാന്റെ പ്രദേശത്ത് പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയുണ്ട്. കൂടാതെ, പുതിയ മുറികളിലേക്കു മാറ്റുന്ന രേഖകളുടെ വിഭാഗങ്ങൾ നിർണ്ണയിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റ്, വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സ്, വത്തിക്കാൻ ലൈബ്രറി എന്നിവയുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന ഒരു കമ്മീഷനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.