സംസാരിക്കുന്നതിനെക്കാൾ കൂടുതൽ ദൈവത്തെ കേൾക്കാനുള്ള കൃപയ്ക്കായി പ്രാർഥിക്കുക: ഫ്രാൻസിസ് പാപ്പ

ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ ശ്രദ്ധിക്കാൻ അറിയാവുന്ന വി. ജോസഫിനെ അനുകരിക്കുക. എപ്പോഴും ദൈവഹിതം ശ്രദ്ധിച്ചിരുന്ന നീതിമാനായ ജോസഫിൽനിന്നും പഠിക്കാൻ ഒരുപാടുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ജനുവരി 29 ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പൊതുസദസ്സിൽ പങ്കെടുത്ത തീർഥാടകരോട് സംസാരിക്കുകയായിരുന്നു പാപ്പ.

വിഷമകരമായ തീരുമാനങ്ങൾ നേരിടേണ്ടിവരുമ്പോൾ വി. ജോസഫിനെപ്പോലെ നാം സംസാരിക്കുന്നതിനെക്കാൾ കൂടുതൽ കേൾക്കാനും ദൈവത്തിന്റെ ആഗ്രഹങ്ങൾ സ്വപ്നം കാണാനുമുള്ള കൃപയ്ക്കായി കർത്താവിനോട് അപേക്ഷിക്കുക. മറിയത്തിന്റെ ഗർഭധാരണം അറിഞ്ഞതിനെത്തുടർന്ന് ജോസഫിന്റെ സ്നേഹം ‘കഠിനമായി പരീക്ഷിക്കപ്പെട്ടു.’ എങ്കിലും, ദൈവവചനം ശ്രവിച്ചതിനുശേഷം തന്റെ പ്രാർഥന പ്രവർത്തനക്ഷമമാക്കാൻ ജോസഫിന്റെ മഹത്തായ വിശ്വാസം അദ്ദേഹത്തെ പ്രാപ്തനാക്കുന്നുവെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

ഫ്രാൻസിസ്‌കൻ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റ്യൂബൻവില്ലെയിലെ അമേരിക്കൻ വിദ്യാർഥികകളടക്കം വത്തിക്കാനിൽ നിരവധി തീർഥാടകസംഘങ്ങൾ സന്നിഹിതരായിരുന്നു. പാലസ്തീനിലും ഇസ്രായേലിലും മ്യാൻമറിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും സമാധാനത്തിനായി പ്രാർഥിക്കണമെന്ന് എല്ലാ തീർഥാടകരോടുംപരിശുദ്ധ പിതാവ് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.