
ഫ്രാൻസിസ് മാർപാപ്പ അന്തരിച്ച വാർത്ത ലോകജനതയെ ദുഃഖത്തിലാഴ്ത്തുമ്പോൾ അദ്ദേഹത്തിന്റെ അവസാന സന്ദേശവും ശ്രദ്ധേയമാകുന്നു. ഈസ്റ്റർ ഞായറാഴ്ചയായിരുന്നു അദ്ദേഹം അവസാന സന്ദേശം നൽകിയത്. അത് ഇപ്രകാരമായിരുന്നു: “ക്രിസ്തു ഉയിർത്തെഴുന്നേറ്റു! ഈ വാക്കുകൾ നമ്മുടെ അസ്തിത്വത്തിന്റെ മുഴുവൻ അർഥവും ഉൾക്കൊള്ളുന്നു. കാരണം നമ്മൾ മരണത്തിനു വേണ്ടിയല്ല, ജീവിതത്തിനു വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്” – മാർപാപ്പയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
റോം നഗരത്തിനും ലോകത്തിനും ‘ഉർബി ഏത് ഓർബി’ അനുഗ്രഹം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. പാപങ്ങളുടെ ഫലങ്ങളിൽ നിന്നുള്ള മോചനമായ ദണ്ഡവിമോചനം ഉൾപ്പെടുന്ന ഈ അനുഗ്രഹം നൽകാൻ മാർപാപ്പയ്ക്കു മാത്രമേ കഴിയൂ.