വനിതാദിനത്തിൽ സ്ത്രീകൾക്കായി ഹർഷാരവം മുഴക്കി ഫ്രാൻസിസ് പാപ്പാ

അന്താരാഷ്ട്ര വനിതാദിനമായ മാർച്ചുമാസം എട്ടാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച് നടത്തിയ പൊതു കൂടിക്കാഴ്ചാവേളയിൽ സമൂഹത്തിൽ സ്ത്രീകളുടെ നന്മയെ എടുത്തു പറഞ്ഞുകൊണ്ട് അവർക്കായി ഹർഷാരവം മുഴക്കാൻ ഫ്രാൻസിസ് പാപ്പാ കൂടിയിരുന്നവരോട് ആവശ്യപ്പെട്ടു. തന്റെ സന്മാർഗോപദേശത്തിനും, പ്രത്യേക കൂട്ടായ്മകളെ പരാമർശിച്ചതിനും പിന്നാലെയാണ് ഇത്തരത്തിൽ വനിതാദിനത്തിന്റെ ആശംസകൾ പാപ്പാ പങ്കുവച്ചത്.

“അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ, എല്ലാ സ്ത്രീകളെയും പ്രത്യേകമായി ഞാൻ സ്മരിക്കുന്നു: ക്രിയാത്മകമായ നോട്ടവും ആർദ്രമായ ഹൃദയവും കൊണ്ട് യാഥാർത്ഥ്യത്തെ ഗ്രഹിക്കാനുള്ള അവരുടെ കഴിവിലൂടെ നന്മനിറഞ്ഞ മാനുഷിക സമൂഹം കെട്ടിപ്പടുക്കാനുള്ള അവരുടെ പ്രതിബദ്ധതയ്ക്ക് ഞാൻ അവർക്ക് നന്ദി പറയുന്നു. ഇത് സ്ത്രീകളുടെ മാത്രം അവകാശമാണ്! ചത്വരത്തിൽ സന്നിഹിതരായ എല്ലാ സ്ത്രീകളെയും ഞാൻ പ്രത്യേകമായി ആശീർവദിക്കുന്നു. ഒപ്പം അവർക്കായി നമുക്ക് ഒന്നുചേർന്ന് കരഘോഷം മുഴക്കാം കാരണം അവർ അത് അർഹിക്കുന്നു.” ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.