![Pope-Francis-entrusts,-Virgin-Mary,-trip-to-Hungary](https://i0.wp.com/www.lifeday.in/wp-content/uploads/2023/04/Pope-Francis-entrusts-Virgin-Mary-trip-to-Hungary.jpg?resize=696%2C435&ssl=1)
ഹംഗറിയിലേക്കുള്ള അപ്പസ്തോലിക യാത്രക്കു മുന്നോടിയായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം യാചിക്കാൻ ഫ്രാൻസിസ് മാർപാപ്പ സാന്താ മരിയ മേജർ ബസിലിക്ക സന്ദർശിച്ചു. വത്തിക്കാൻ പ്രസ് ഓഫീസ് ഒരു ഹ്രസ്വ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഓരോ അപ്പസ്തോലിക യാത്രക്കു മുമ്പും ശേഷവും പാപ്പാ ഈ ബസലിക്ക സന്ദർശിക്കുക പതിവാണ്.
ഏപ്രിൽ 28 വെള്ളിയാഴ്ച മുതൽ 30 ഞായർ വരെയാണ് മാർപാപ്പയുടെ ഹംഗറി സന്ദർശനം. ഈ യാത്രയുടെ ആപ്തവാക്യം ‘ക്രിസ്തു നമ്മുടെ ഭാവിയാണ്’ എന്നതാണ്. സിവിൽ അധികാരികളുമായും ഹംഗേറിയൻ ബിഷപ്പുമാർ, വൈദികർ, സമർപ്പിതവ്യക്തികൾ, സെമിനാരിക്കാർ, അത്മായർ എന്നിവരുമായും പരിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തും. വാഴ്ത്തപ്പെട്ട ലാസ്ലോ ബത്യാനി-സ്ട്രാറ്റ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും പാവപ്പെട്ടവരെയും യുവാക്കളെയും അഭയാർത്ഥികളെയും മാർപാപ്പ ഈ യാത്രയിൽ സന്ദർശിക്കും.
റഷ്യയിലെയും ഉക്രൈനിലെയും യുദ്ധത്തിന്റെ ആഘാതം മൂലം മേഖലയിലെ പ്രതിസന്ധിയുടെ ഭാഗമായാണ് പരിശുദ്ധ പിതാവിന്റെ യാത്ര.