
ഏപ്രിൽ 19 ന് പ്രാദേശിക സമയം വൈകുന്നേരം 5:30 ഓടെ, ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രാർഥിക്കാൻ എത്തി. അമേരിക്കയിൽ നിന്നുള്ള ഒരു കൂട്ടം തീർഥാടകരുമായി ഹ്രസ്വമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അവർ ആ നിമിഷം അവരുടെ മൊബൈൽ ഫോണുകളിൽ പകർത്തി.
നഴ്‌സ് മാസിമോ സ്ട്രാപ്പറ്റിയും സെക്രട്ടറിമാരിൽ ഒരാളും ചേർന്ന് വീൽചെയറിൽ ബസിലിക്കയിലൂടെ നീങ്ങുമ്പോൾ പരിശുദ്ധ പിതാവ് വലതു കൈകൊണ്ട് തീർഥാടകരെ ഹ്രസ്വമായി അഭിവാദ്യം ചെയ്തു. ഇത്തവണ പാപ്പ ശ്വസനത്തിന് സഹായിക്കുന്ന നാസൽ കാനുലകൾ ധരിച്ചിരുന്നില്ല, ഇത് അദ്ദേഹത്തിന് ഓക്സിജൻ പിന്തുണ കുറയുന്നുവെന്ന് തെളിയിക്കുന്നു.
ഈസ്റ്റർ ദിവ്യബലിയുടെ ഔദ്യോഗിക വത്തിക്കാൻ ബ്രോഷർ അനുസരിച്ച്, വിശുദ്ധ വാരത്തിലും ക്രിസ്മസിലും മാത്രം നൽകപ്പെടുന്ന ‘ഉർബി എറ്റ് ഓർബി’ ആശീർവാദം (റോം നഗരത്തിനും ലോകത്തിനും) വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മുൻഭാഗത്തെ ബാൽക്കണിയിൽ നിന്നുകൊണ്ട് പരിശുദ്ധ പിതാവ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.