ഞായറാഴ്ച വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി ഫ്രാൻസിസ് പാപ്പ

ശ്വാസകോശ അണുബാധയെ തുടർന്ന് ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചു. അതിനെത്തുടർന്ന് ഫെബ്രുവരി 23 ഞായറാഴ്ചവരെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു.

ഫെബ്രുവരി 23 ഞായറാഴ്ച, രാവിലെ ഒൻപതു മണിക്ക് (പ്രാദേശിക സമയം) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രമീകരിച്ചിരിക്കുന്ന ഡീക്കൻമാരുടെ ജൂബിലിയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്ക് പരിശുദ്ധ പിതാവ് കാർമ്മികത്വം വഹിക്കുകയില്ലെന്ന് വത്തിക്കാൻ പ്രസ് ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. പകരം, ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷന്റെ പ്രോ-പ്രിഫെക്റ്റ്, ബിഷപ്പ് റിനോ ഫിസിചെല്ല അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.