യുദ്ധത്തിൽ തകർന്ന രാജ്യങ്ങളിൽ സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിന് മുന്നോടിയായി യുദ്ധത്തിൽ തകർന്ന ഉക്രൈനിലും വിശുദ്ധ നാട്ടിലും മ്യാൻമറിലും സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. പൊതു സദസ്സിനുശേഷം ഫ്രാൻസിസ് മാർപാപ്പ ഉക്രൈനിൽ നിന്നുള്ള സ്ത്രീകളെയും അമ്മമാരെയും അഭിവാദ്യം ചെയ്തു.

“ജൂൺ 29-ന് റോമിന്റെ രക്ഷാധികാരികളായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ആഘോഷിക്കുകയാണ്. അവരുടെ മധ്യസ്ഥതയ്ക്കായി, യുദ്ധത്താൽ കഷ്ടപ്പെടുന്ന ജനങ്ങളെയും ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ, മ്യാൻമർ എന്നീ രാജ്യങ്ങളെയും നമുക്ക് ഭരമേൽപ്പിക്കാം. കൂടാതെ, എല്ലായിടത്തും സുവിശേഷത്തിന്റെ സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കുന്ന ഈ വിശുദ്ധരുടെ മാതൃക അനുകരിക്കാൻ എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു.” ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.