വാഴ്ത്തപ്പെട്ട ഉൽമാ കുടുംബത്തിന്റെ തിരുശേഷിപ്പുകൾ ആശീർവദിച്ച് ഫ്രാൻസിസ് പാപ്പ

വാഴ്ത്തപ്പെട്ട ഉൽമാ കുടുംബത്തിന്റെ തിരുശേഷിപ്പുകൾ സെപ്റ്റംബർ 13 -ന് ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ചു. വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് തിരുശേഷിപ്പുകൾ ആശീർവദിച്ചത്.

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വച്ച്, സമാധാനത്തിന്റെ അപ്പസ്തോലനായ വാഴ്ത്ത. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിന്റെ പാത പിന്തുടരാൻ ആഹ്വാനംചെയ്തുകൊണ്ട് അവിടെ സന്നിഹിതരായിരുന്ന പോളണ്ടുകാരെയും, പ്രത്യേകിച്ച് ബിഷപ്പ് ആദം സാലിനെയും മാർപാപ്പ പ്രത്യേകം അഭിവാദ്യം ചെയ്തു.

പോളിഷ് സഭാധ്യക്ഷൻ, ‘ഹീറോ കുടുംബ’മായ ഉൽമാ കുടുംബത്തിന്റെ തിരുശേഷിപ്പുകൾ വഹിച്ചുകൊണ്ട് ഒരു പ്രതിനിധിസംഘത്തോടൊപ്പമാണ് റോമിലേക്ക് യാത്രചെയ്തതെന്ന് മാർപാപ്പ പൊതുസദസ്സിൽ പങ്കുവച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജൂതന്മാരെ രക്ഷിച്ചതിന് നാസികളാൽ കൊലചെയ്യപ്പെട്ട ഉൽമാ കുടുംബം പോളണ്ടിൽവച്ച് സെപ്റ്റംബർ പത്തിനാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.