ഫ്രാൻസിസ് മാർപാപ്പയും കത്തോലിക്കാരല്ലാത്ത പ്രതിനിധികൾ ഉൾപ്പെടെയുള്ള സിനഡ് അംഗങ്ങളും ഒക്ടോബർ 11-ന് വൈകുന്നേരം റോമിലെ ആദിമക്രൈസ്തവർ രക്തസാക്ഷികളായ സ്ഥലത്തെത്തി പ്രാർഥിച്ചു. വത്തിക്കാൻ നഗരത്തിനുള്ളിലെ റോമൻ പ്രോട്ടോമാർട്ടേഴ്സ് സ്ക്വയറിലാണ് എക്യുമെനിക്കൽ പ്രാർഥന നടന്നത്.
നീറോ ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് വി. പത്രോസും റോമിലെ മറ്റ് ആദ്യ ക്രിസ്ത്യൻ രക്തസാക്ഷികളും കൊല്ലപ്പെട്ട സ്ഥലത്താണ് ഈ സ്ക്വയർ എന്ന് വിശ്വസിക്കപ്പെടുന്നു. നടപ്പാതയിലെ ഒരു ഫലകം വി. പത്രോസ് ക്രൂശിക്കപ്പെട്ട സ്ഥലത്തെ അടയാളപ്പെടുത്തുന്നു.
പ്രാർഥനാഗീതങ്ങൾ, പ്രാർഥനകൾ, ലുത്തിനിയ എന്നിവ ഉൾപ്പെടുന്ന 45 മിനിറ്റ് ദൈർഘ്യമുള്ള എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുത്തവർ പതിനഞ്ചാം നൂറ്റാണ്ടിലെ പെയിന്റിംഗ് ആയ ‘മാത്തർ എക്ലെസിയ’ (സഭയുടെ മാതാവ്) എന്ന് മുദ്രണം ചെയ്ത ഡ്രിപ്പ് പ്രൊട്ടക്ടറുകളുള്ള മെഴുകുതിരികൾ പിടിച്ചിരുന്നു. ഗിറ്റാർ, ഫ്ലൂട്ട്, ക്ലാരിനെറ്റ് എന്നിവയുൾപ്പെടെ നിരവധി സംഗീതോപകരണങ്ങൾക്കൊപ്പം ഒരു ചെറിയ ഗായകസംഘമാണ് ഈ പ്രാർഥനാവേളയിലെ സംഗീതത്തിന് നേതൃത്വം നൽകിയത്. ഈ പ്രാർഥനാശുശ്രൂഷയുടെ സമാപനത്തിൽ ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർഥനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. കത്തോലിക്കരല്ലാത്ത 16 പ്രതിനിധികൾകൂടി ഈ സിനഡ് മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്.