ഉക്രൈനിലെ കുട്ടികൾക്കായി പ്രാർഥന അഭ്യർഥിച്ച് ഫ്രാൻസിസ് പാപ്പ

നവംബർ 27 നു നടന്ന പൊതുസദസ്സിൽ, യുദ്ധത്തിനിടയിൽ കഠിനമായ ശൈത്യകാലത്തെ അഭിമുഖീകരിക്കുന്ന ഉക്രൈനിലെ കുട്ടികൾക്കായി പ്രാർഥിക്കാൻ അഭ്യർഥിച്ച് ഫ്രാൻസിസ് പാപ്പ. തന്റെ ചുറ്റും കൂടിയ ഇറ്റലിയിലെ കുട്ടികളോടാണ് പാപ്പ ഈ അഭ്യർഥന നടത്തിയത്.

“വളരെ കഠിനമായ ശൈത്യകാലത്ത് കഷ്ടപ്പെടുന്ന ഉക്രേനിയൻ കുട്ടികളെയും യുവാക്കളെയും കുറിച്ച് ചിന്തിക്കുക. വളരെയധികം കഷ്ടപ്പെടുന്ന ഉക്രേനിയൻ ജനതയെ നാം മറക്കരുത്. കൂടാതെ, ആളുകൾ വളരെയധികം കഷ്ടപ്പെടുന്ന വിശുദ്ധനാട്ടിലും പാലസ്തീനിലും ഇസ്രായേലിലും സമാധാനത്തിനായി നമുക്ക് പ്രാർഥിക്കാം” – പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.