അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടം: ഫ്രാൻസിസ് പാപ്പ ബെൽജിയത്തിലെത്തി

46-ാമത് അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടത്തിൽ ഫ്രാൻസിസ് മാർപാപ്പ ബെൽജിയത്തിലെത്തി. ലക്സംബർഗിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷമാണ് പാപ്പാ ബെൽജിയത്തിലെത്തിയത്. സെപ്റ്റംബർ 29 ഞായറാഴ്ച വരെ പരിശുദ്ധ പിതാവ് ബെൽജിയത്തിൽ തുടരും.

ബെൽജിയത്തിൽ പാപ്പാ ബെൽജിയം രാജാവ് ഫിലിപ്പ്, പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രോയ്, മറ്റ് സിവിൽ അധികാരികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കത്തോലിക്കാ യൂണിവേഴ്സിറ്റിയായ ലൂവെയ്ൻന്റെ 600-ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കുകയാണ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയുടെ ഒരു ലക്ഷ്യം. ല്യൂവെനിലെ വിദ്യാർഥികളുമായും അക്കാദമിക് സമൂഹവുമായും പാപ്പ കൂടിക്കാഴ്ച നടത്തും.

ബ്രസൽസിലെ കിംഗ് ബൗഡൂയിൻ സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കിടെ അന്ന ഡി ജീസസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.