![Pope-Francis,-Jakarta,-45th-apostolic-visit-1](https://i0.wp.com/www.lifeday.in/wp-content/uploads/2024/09/Pope-Francis-Jakarta-45th-apostolic-visit-1.jpg?resize=696%2C435&ssl=1)
45-ാമത് അപ്പസ്തോലിക യാത്രയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ എത്തിച്ചേർന്നു. 13 മണിക്കൂറിലധികം വ്യോമമാർഗം യാത്ര ചെയ്താണ് പാപ്പ ഇവിടെ എത്തിയത്.
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്ത സൂകർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശികസമയം രാവിലെ 11:19-ന് മാർപാപ്പ എത്തി. മാർപാപ്പയും മാധ്യമപ്രവർത്തകരുമുള്ള ‘ഐ. ടി. എ. – എയർവേസ്’ പേപ്പൽ വിമാനം സെപ്റ്റംബർ രണ്ടിന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 5:32-ന് റോമിലെ ഫിയുമിചിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പുറപ്പെട്ടു. വിമാനത്തിൽവച്ച്, പരിശുദ്ധ പിതാവ് തനിക്കൊപ്പമുള്ള മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തിരുന്നു.
ജക്കാർത്തയിൽ വിമാനമിറങ്ങിയപ്പോൾ പരിശുദ്ധ പിതാവിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഇന്നേ ദിവസം പാപ്പയ്ക്ക് പ്രത്യേകമായി ഔദ്യോഗിക പരിപാടികൾ ഒന്നുംതന്നെ ആസൂത്രണം ചെയ്തിട്ടില്ല. എന്നാൽ, സെപ്റ്റംബർ നാലു മുതൽ മാർപാപ്പയ്ക്ക് ജക്കാർത്തയിൽ നിരവധി കൂടിക്കാഴ്ചകൾ ഉണ്ടാകും. തുടർന്ന് പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലും പാപ്പ സന്ദർശനം നടത്തും.