പതിവ് തെറ്റിക്കാതെ അപ്പസ്തോലിക സന്ദർശനത്തിനു മുൻപായി മേരി മേജർ ബസിലിക്കയിലെത്തി ഫ്രാൻസിസ് പാപ്പ

സെപ്റ്റംബർ രണ്ടു മുതൽ 13 വരെ നാലു രാജ്യങ്ങളിലേക്കു നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനു മുന്നോടിയായി പതിവ് തെറ്റിക്കാതെ മേരി മേജർ ബസിലിക്കയിലെത്തി ഫ്രാൻസിസ് പാപ്പ. സെപ്റ്റംബർ ഒന്ന് ഞായറാഴ്ച, റോമിലെ പേപ്പൽ ബസിലിക്കയിലെത്തി പാപ്പ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി. രണ്ടാഴ്ച നീളുന്ന പാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലികയാത്രയാണിത്.

വത്തിക്കാൻ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സെപ്റ്റംബർ ഒന്നിന് ഫ്രാൻസിസ് മാർപാപ്പ മേരി മേജർ ബസിലിക്കയിലെത്തി. പതിവുപോലെ, ‘ഔവർ ലേഡി സാലസ് പോപ്പുളി റൊമാനി’യുടെ ഐക്കണിനു മുന്നിൽ പ്രാർഥിച്ച് ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്ര പരിശുദ്ധ അമ്മയ്ക്ക് ഭരമേല്പിച്ചു. തുടർന്ന് പാപ്പ വത്തിക്കാനിലേക്കു മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.