ചാൾസ്റ്റണിന്റെ പുതിയ ബിഷപ്പായി ഫാ. ജാക്വസ് ഫാബറിനെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

സൗത്ത് കരോലിനയിലെ ചാൾസ്റ്റണിൽ ഫാ. ജാക്വസ് ഫാബറിനെ പുതിയ ബിഷപ്പായി നിയമിച്ച് ഫ്രാൻസിസ് പാപ്പാ. ഫെബ്രുവരി 22 -നാണ് വത്തിക്കാൻ 66 -കാരനായ ഈ വൈദികന്റെ പുതിയ നിയമനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.

ബിഷപ്പ് റോബർട്ട് ഗുഗ്ലിയൽമോണിന്റെ പിൻഗാമിയായാണ് ഫാ. ജാക്വസ് നിയമിതനായിരിക്കുന്നത്. ഹെയ്തിയിലെ പോർട്ട്-ഓ-പ്രിൻസിലാണ് ഫാ. ജാക്വസ് ജനിച്ചത്. 1986 -ൽ 30-ാം വയസ്സിൽ ന്യൂയോർക്കിലെ ബ്രൂക്ലിനിൽ വച്ച് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 1990 -കളുടെ തുടക്കത്തിൽ, അദ്ദേഹം ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നേവൽ ബേസിലെ ഹെയ്തിയൻ അഭയാർത്ഥി ക്യാമ്പിലെ ചാപ്ലിൻ ആയിരുന്നു.

കഴിഞ്ഞ 12 വർഷങ്ങളായി ജോർജ്ജിയയിലെ സാൻ ഫെലിപ്പെ ഡി ജെസസ് മിഷനിൽ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.