മൊറോക്കോയിലെ ജനങ്ങളോട് തന്റെ ആത്മീയസാമിപ്യം അറിയിച്ച് മാർപാപ്പ. സെപ്റ്റംബർ പത്തിനു നടന്ന പൊതുകൂടിക്കാഴ്ച്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ മൊറോക്കയിലെ ജനങ്ങളോട് തന്റെ ആത്മീയസ്വാന്തനം അറിയിക്കുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തത്.
മുറിവേറ്റപ്പെട്ടവർക്കുവേണ്ടിയും ജീവൻ നഷ്ടപ്പെട്ടവർക്കുവേണ്ടിയും അവരുടെ കുടുംബങ്ങൾക്കുംവേണ്ടിയും പ്രാർഥിക്കുമെന്ന് മാർപാപ്പ ഉറപ്പുനൽകി. “ദുരിതാശ്വാസ സംഘങ്ങൾക്കും ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ പ്രവർത്തിക്കുന്ന എല്ലാവർക്കും ഞാൻ നന്ദിപറയുന്നു” – മാർപാപ്പ പങ്കുവച്ചു.
സെപ്റ്റംബർ ഒമ്പതിന് പുലർച്ചെയാണ് മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. ഇതിൽ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 2,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.