ആഗോള മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനത്തിന്റെ പ്രമേയം വ്യക്തമാക്കി മാർപാപ്പ

ആഗോള മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനത്തിന്റെ പ്രമേയം ‘പ്രത്യാശ കൈവെടിയാത്തവൻ ഭാഗ്യവാൻ’ എന്ന പ്രഭാഷകവചനമാണെന്ന് വെളിപ്പെടുത്തി മാർപാപ്പ. ഈ വർഷം ജൂലൈ 27 ഞായറാഴ്ചയാണ് അഞ്ചാമത് ആഗോള മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനമായി ആചരിക്കപ്പെടുന്നത്.

ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പ്രായമായവരുടെ പ്രത്യാശയെ ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്ന ഫ്രാൻസിസ് മാർപാപ്പ 2021 ലാണ് മുത്തശ്ശീമുത്തശ്ശന്മാരുടെ ആഗോളദിനം ആരംഭിച്ചത്. എല്ലാ രൂപതകളും ഈ ദിനാചരണത്തിൽ പങ്കുചേരാനും ജൂലൈ 27ലെ ആഘോഷങ്ങൾ പ്രായമായവർക്കായി സമർപ്പിക്കാനും ഉള്ള ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണം അൽമായർക്കും കുടുംബങ്ങൾക്കും ജീവനുമായുള്ള ഡിക്കസ്റ്ററി വ്യക്തമാക്കി.

മുത്തശ്ശീമുത്തശ്ശന്മാരുടെ സാന്നിധ്യം എല്ലാ കുടുംബങ്ങളിലും സഭാസമൂഹത്തിലും പ്രത്യാശയുടെ അടയാളമായി എങ്ങനെ മാറ്റാമെന്ന് ചിന്തിക്കാനുള്ള അവസരമായി ഈ ദിനാചരണം മാറുമെന്ന പ്രത്യാശയും വത്തിക്കാൻ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.