വിയറ്റ്‌നാമിന്റെ മുൻ പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മാർപാപ്പ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും വിയറ്റ്‌നാമിന്റെ മുൻ പ്രസിഡന്റുമായിരുന്ന എൻഗുയെൻ ഫു ട്രോങ്ങിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിയിൽ പ്രായാധിക്യത്താലും ഗുരുതരമായ അസുഖത്തെയും തുടർന്ന് ജൂലൈ 19-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 80 വയസായിരുന്നു അദ്ദേഹത്തിന്.

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദിനാൾ പിയെത്രൊ പരോളിൻ ജൂലൈ 23-നാണ് ഫ്രാൻസിസ് പാപ്പയുടെ അനുശോചനം അറിയിക്കുന്ന സന്ദേശം വിയറ്റ്നാമിന്റെ പ്രസിഡന്റ് തോ ലാമിന് അയച്ചത്. വിയറ്റ്‌നാമും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മുൻ പ്രസിഡന്റിന്റെ പങ്ക് പാപ്പാ തന്റെ അനുശോചനസന്ദേശത്തിൽ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.