വത്തിക്കാനിൽ നടക്കുന്ന അടുത്ത സിനഡാലിറ്റി സിനഡിൽ മാർപാപ്പയ്ക്ക് ദൈവത്തിന്റെ സ്വരം കേൾക്കാൻ കഴിയുമെന്ന് കർദിനാൾ ലൂയിസ് റാഫേൽ സാക്കോ. സിനഡിന്റെ ആദ്യഘട്ടം 2021 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. സമാപനഘട്ടങ്ങൾ രണ്ട് അസംബ്ലികളായി, ആദ്യഘട്ടം 2023 ഒക്ടോബർ നാലു മുതൽ 29 വരെയും രണ്ടാം ഘട്ടം 2024 ഒക്ടോബറിലും നടക്കും.
“ബൈബിൾ വായിക്കുന്നതിലൂടെയും പരിശുദ്ധാത്മാവിനെക്കുറിച്ച് പങ്കുവയ്ക്കുന്നതിലൂടെയും ശുശ്രൂഷകളെക്കുറിച്ചും ദൈവത്തിന്റെ കരുണയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പറയുന്നതിലൂടെയും അനുതാപത്തെയും ക്ഷമയെയുംകുറിച്ച് സംസാരിക്കുന്നതിലൂടെയും ഫ്രാൻസിസ് പാപ്പയ്ക്ക് ദൈവികജ്ഞാനത്താൽ ദൈവത്തിന്റെ സ്വരം കേൾക്കാൻ കഴിയും” – കർദിനാൾ സാക്കോ പങ്കുവച്ചു.
സിനഡിൽ, കാലത്തിന്റെ അടയാളങ്ങളുടെ വെളിച്ചത്തിലുള്ള സുവിശേഷം, പ്രഘോഷണത്തിന് മുൻഗണന നൽകണമെന്നും അതിലൂടെ എല്ലാവരിലേക്കും വ്യക്തമായ രീതിയിൽ വിശ്വാസമെത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.