![suda](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/suda-1.jpg?resize=696%2C435&ssl=1)
ദുരിതങ്ങൾക്കും വലിയ പ്രത്യാഘാതങ്ങൾക്കും വഴിതെളിക്കുന്ന സുഡാനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുഡാനിലും കൊളംബിയയിലും സമാധാനം സ്ഥാപിക്കണമെന്ന്ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ജനുവരി 26 ന് വിശ്വാസികളോടൊപ്പമുള്ള ത്രിസന്ധ്യാ ജപ പ്രാർഥനയ്ക്കുശേഷമുള്ള സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.
“ഞാൻ ഇരു രാജ്യങ്ങളിലെയും ജനങ്ങളോട് ചേർന്നുനിൽക്കുന്നു. എല്ലാത്തരം അക്രമങ്ങളും ഒഴിവാക്കാനും സാഹോദര്യത്തിലേക്കും ഐക്യത്തിലേക്കും തിരിച്ചുവരാനും അവരെ ക്ഷണിക്കുന്നു,” മാർപാപ്പ പങ്കുവച്ചു. സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും മുപ്പതിനായിരത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെടേണ്ടി വരികയും ചെയ്ത കൊളംബിയയിലെ കാറ്റാറ്റംബോയിലെ നിലവിലെ സാഹചര്യത്തെയും മാർപാപ്പ അപലപിച്ചു.