ദരിദ്രരുടെ ലോകദിനത്തിൽ, ഭവനരഹിതർക്ക് വീട് വയ്ക്കാനുള്ള ആഗോളശ്രമങ്ങളെ പ്രതിനിധീകരിക്കുന്ന 13 പ്രതീകാത്മക താക്കോലുകൾ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈ വർഷത്തെ ദരിദ്രരുടെ ലോകദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാനയിൽ അധ്യക്ഷത വഹിക്കുന്നതിനുമുമ്പ്, ഫ്രാൻസിസ് മാർപാപ്പ ’13 താക്കോലുകൾ’ ആശീർവദിക്കും. ഫാംവിൻ ഹോംലെസ്സ് അലയൻസ് നേതൃത്വം നൽകുന്ന ആഗോളസംരംഭമായ ’13 ഹൌസ്’ പദ്ധതിയിൽ ഉൾപ്പെടുന്നതാണ് ഇത്.
ഫാംവിൻ ഹോംലെസ്സ് അലയൻസിന്റെ കോർഡിനേറ്റർ മാർക്ക് മക്ഗ്രീവി പറയുന്നതനുസരിച്ച്, വി. വിൻസെന്റ് ഡി പോളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് 1643 ൽ ലൂയി പതിമൂന്നാമൻ രാജാവ് അദ്ദേഹത്തിന് അനുവദിച്ച ഒരു രാജകീയവസ്‌തുത ഉപയോഗിച്ച് തെരുവിനായി 13 വീടുകൾ സ്ഥാപിക്കാൻ ഉത്തരവിട്ടു. വീടുകളുടെ നിർമാണത്തിലൂടെ കുട്ടികൾക്ക് അഭയം നൽകുക മാത്രമല്ല, അവർക്ക് വിദ്യാഭ്യാസവും ജീവിതനൈപുണ്യവും വാഗ്ദാനം ചെയ്യുകയും അവരെ സ്വതന്ത്രരാകാൻ സഹായിക്കുകയും ചെയ്തു.
വിൻസെൻഷ്യൻ കുടുംബം സജീവമായി പ്രവർത്തിക്കുന്ന 160 രാജ്യങ്ങളിൽ ഓരോന്നിലും പതിനായിരത്തോളം ആളുകളെ ലക്ഷ്യമിട്ട് രൂപകമായ വീടുകൾ നിർമിക്കാൻ ’13 ഹൌസസ്’ പദ്ധതി ലക്ഷ്യമിടുന്നു. സിറിയ, ഓസ്‌ട്രേലിയ, ബ്രസീൽ, കംബോഡിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ചിലി, കോസ്റ്ററിക്ക, ഇറ്റലി, സെനഗൽ, ടാൻസാനിയ, ടോംഗ, യുണൈറ്റഡ് കിംഗ്ഡം, ഉക്രൈൻ എന്നീ 13 രാജ്യങ്ങളിൽ നിർമിച്ച വീടുകളെ പ്രതിനിധീകരിക്കുന്നതാണ് ഈ 13 താക്കോലുകൾ.